Latest NewsNewsInternational

സ്രാവ് കൈയ്യില്‍ കടിച്ചു വലിച്ചു, യുവതി വീണത് മുതലകള്‍ കൂടിയുള്ള അപകടക്കെണിയില്‍

ഓസ്‌ട്രേലിയ: സ്രാവ് യുവതിയെ കടിച്ചു വലിച്ചിട്ടത് മുതലകള്‍ കൂടിയുള്ള കടലിലേക്ക്. കിംബര്‍ലിയില്‍ നിന്നും 1553 മൈല്‍ അകലെ പെര്‍ത്ത് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചെറുബോട്ടില്‍ സവാരി നടത്തുകയായിരുന്നു മെലിസാ ബ്രണ്ണിങ് എന്ന 34കാരി. ബോട്ട് യാത്രയ്ക്കിടെ സ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു ഇവര്‍. ഇതിനിടെ സ്രാവുകളിലൊന്ന് ഇവരുടെ കൈയ്യില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു.

കൈയ്യില്‍ കടിച്ച സ്രാവിന് ഏകദേശം 6.6 അടി നീളമുണ്ടായിരുന്നുവെന്ന് മെലീസ പറയുന്നു. വെള്ളത്തില്‍ വീണ ഉടന്‍ ബോട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മെലീസയെ രക്ഷിച്ചു. പക്ഷേ മെലീസയുടെ വിരലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. വമ്പന്‍ സ്രാവുകള്‍ക്ക് പുറമേ 23 അടിയിലധികം നീളമുള്ള മുതലകള്‍ വരെയുള്ള ഭാഗം കൂടിയാണിത്. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും മെലീസ പറയുന്നു. പെര്‍ത്ത് ഭാഗത്ത് ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close