Latest NewsNewsInternational

ജയില്‍ പുള്ളിക്ക് ജാക്ക്‌പോട്ട് വഴി കോടികള്‍, സത്യമറിയാന്‍ പോലീസിന്റെ പെടാപ്പാടിങ്ങനെ !

മൂന്നു വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്നും കടം കയറി. ഇപ്പോള്‍ ജയിലിലും. അങ്ങനെയൊരാളെ ജാക്ക്പോട്ട് വഴി തേടിയെത്തിത് കോടികള്‍. ഓസ്‌ട്രേലിയയിലാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റെജിനാള്‍ഡ് റോബര്‍ട്ട്(64) എന്ന ഓസ്‌ട്രേലിയന്‍ ബൈക്ക് റൈഡര്‍ കളളക്കടത്ത് കേസില്‍ പോലീസ് പിടിയിലാകുന്നത്. ഇയാള്‍ ഹെല്‍സ് ഏയ്ഞ്ചല്‍സ് എന്ന ഗാങുമായി ബന്ധപ്പെട്ടാണ് ഇത് നടത്തിയിരുന്നത്. ഇയാള്‍ ജയിലില്‍ കിടക്കുന്ന സമയം 9,73,320 ഡോളര്‍ ഇയാള്‍ക്ക് ജാക്ക് പോട്ടായി ലഭിക്കുകയായിരുന്നു. പണം ഉടന്‍ തന്ന ബാങ്ക് അക്കൗണ്ടിലും വന്നു.

പണം ഇയാളുടെ അക്കൗണ്ടില്‍ വന്നതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ അത് അവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ നാളുകളായി ജയിലില്‍ കിടക്കുന്നയാള്‍ക്ക് എങ്ങനെ ജാക്ക്പോട്ട് ലഭിച്ചുവെന്നത് പോലീസിനെയും കുഴയ്ക്കുന്നുണ്ട്. ബാങ്കില്‍ പണമടയ്ക്കാന്‍ വെറും ഒരു മാസം കൂടി അവശേഷിക്കുമ്പോഴാണ് ജാക്ക്പോട്ട് അടിച്ചതെന്നതും സംശയം വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close