Latest NewsGulf

പ്രവാസി യുവാവിനെ താ​മ​സ​സ്ഥ​ല​ത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബഹ്‌റൈൻ : പ്രവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബഹ്‌റൈനിൽ കോ​ഴി​ക്കോ​ട് സ്വദേശി അ​ബ്ദു​ള്‍ ന​ഹാ​സി (33) നെ​യാ​ണ് ഹൂ​റ എ​ക്‌​സി​ബി​ഷ​ന്‍ റോ​ഡി​ല്‍ അ​ല്‍ അ​സൂ​മി മ​ജ്‌​ലി​സി​ന് സ​മീ​പ​ത്തെ താ​മ​സ​സ്ഥ​ല​ത്ത് മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്തു​ക്ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി ഏകദേശം ഒൻപതു മണിയോടെ ന​ഹാ​സിനെ ഫോ​ണി​ൽ വിളിച്ചിട്ടു കിട്ടിയില്ല. തുടർന്ന് താ​മ​സ സ്ഥ​ല​ത്തു ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ല്‍ കൈ​ക​ള്‍ പി​റ​കി​ല്‍ കെ​ട്ടി ത​ല​യ്ക്ക​ടി​യേറ്റു മരിച്ച നിലയിൽ കണ്ടത്. മു​റി​യി​ല്‍ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും, മു​ള​ക് പൊ​ടി എ​ന്നി​വ​യും വാ​രി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു സുഹൃത്തുക്കൾ പറയുന്നു. സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ ഏഴുവർഷമായി വിദേശത്തായിരുന്നു നി​ഹാ​സ്. നാ​ല് വ​ര്‍​ഷം ഖ​ത്ത​റി​ലും ഇ​പ്പോ​ള്‍ മൂ​ന്ന് വ​ര്‍​ഷ​മാ​യി ​ബഹ്‌റൈനിലും ജോലി ചെയ്തുവരികയായിരുന്നു.

Also read :അഭിമന്യു കൊലപാതകം : നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close