Latest NewsIndia

ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ 68 പെൺകുട്ടികളെ മോചിപ്പിച്ചു

ജ​യ്പു​ര്‍: ആ​ള്‍​ദൈ​വം തടങ്കലിലാക്കിയ പെൺകുട്ടികളെ മോചിപ്പിച്ചു. രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലാണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 68 പെ​ണ്‍​കു​ട്ടി​ക​ളെ പാർപ്പിച്ചിരുന്നത്. അ​ഞ്ചി​നും പ​തി​നാ​റി​നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേർന്ന് നടത്തിയ പരിശോധയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

Read more:ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിനടക്കുന്ന പ്രവാസികൾക്ക് കുരുക്ക്

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണു കു​ട്ടി​ക​ളെ​ന്നു പോലീസ് സം​ശ​യി​ക്കു​ന്നു. നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കുട്ടികളെ കഴിഞ്ഞ 20 ദിവസമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close