KeralaLatest NewsNews

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട : കടത്താന്‍ ശ്രമിച്ച രീതി ഞെട്ടിക്കുന്നത്

നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാല്‍ ഇത് കടത്തിക്കൊണ്ട് വന്ന രീതി കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം.

എല്‍ഇഡി ലൈറ്റിനുള്ളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇത് കൂടിയായതോടെ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ 1.58 കോടി രൂപയുടെ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മൊബൈല്‍ ബാറ്ററിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 87 കോടി രൂപയുടെ സ്വര്‍ണമാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button