Latest NewsInternational

വാഹനാപകടത്തിൽ നിരവധി മരണം

കാഠ്മണ്ഡു: വാഹനാപകടത്തിൽ നിരവധി മരണം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് 125 മൈല്‍ അകലെ മുസ്താങ്ങ് ജില്ലയിൽ റോഡ് നിര്‍മ്മാണത്തിനായി എത്തിയ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ടു 18 പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. 14 പേര്‍ക്ക് പരിക്കേറ്റു.

തൊഴിലാളികൾ ഉച്ചഭക്ഷണം കഴിച്ച്‌ മടങ്ങവേ ട്രക്ക് നിയന്ത്രണം വിട്ട് 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

Also read : മകന്‍റെ വിയോഗത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു

Tags

Post Your Comments


Back to top button
Close
Close