KeralaLatest News

നടിയെ അനുകൂലിച്ച് പോസ്റ്റിട്ട വീട്ടമ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു

കൊച്ചി: സ്ത്രീകള്‍ക്കെതിരെ സൈബര്‍ ലോകത്തെ അക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ സ്ത്രീപക്ഷ പോസ്റ്റ് ഇട്ട് വീട്ടമ്മയെ സൈബര്‍ തീവ്രവാദികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

READ ALSO: ‘തരികിടകളെ’ നിലക്ക് നിര്‍ത്താന്‍ ശക്തമായ സൈബര്‍ നിയമവുമായി കേന്ദ്രം

വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത്  അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്. അശ്ലീല കമന്റുകളോടൊപ്പം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

നേരത്തെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെ അനുകൂലിച്ച് വീട്ടമ്മ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.

shortlink

Post Your Comments


Back to top button