Latest NewsIndia

ജയിലിനുള്ളിൽ ഗുണ്ടാത്തലവൻ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്​പത്​ ജയിലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ സഹതടവുകാരന്റെ വെടിയേറ്റ്​ മരിച്ചു. മുന്ന ബജ്​രംഗി എന്നയാളാണ്​ മരിച്ചത്​​. ബജ്​രംഗിക്ക്​ വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ബംജ്​രംഗിയുടെ ഭാര്യ മുഖ്യമന്ത്രിയോട്​ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബജ്‌രംഗിയെ ഇന്ന്​ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ്​ കൊലപാതകം.

സഹതടവുകാരനാണ്​ ബംജ്​രംഗിക്ക്​ നേരെ വെടിയുതിർത്തതെന്നാണ്​ റിപ്പോര്‍ട്ട്​. ഇന്ന്​ രാവിലെ ആറരയോടെയായിരുന്നു സംഭവം. ഝാന്‍സി ജയിലിൽ നിന്ന്​ ബാഗ്​പതിലേക്ക്​ കഴിഞ്ഞദിവസമാണ്​​ ഇയാളെ കൊണ്ടു വന്നത്​. ബി.ജെ.പി എം.എല്‍.എയെ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന്​ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.

Also Read : മറ്റുള്ളവര്‍ക്ക് മാതൃകയായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജയില്‍ വാര്‍ഡനെ സസ്‌പെൻഡ്​ ചെയ്തു​. ജയിലിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്നത്​ ഞെട്ടിപ്പിച്ചെന്നും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ ശക്​തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close