Latest NewsKerala

സ്‌കൂട്ടറിലെത്തി മാലപൊട്ടിക്കാന്‍ സ്ത്രീകളും, തലസ്ഥാനത്ത് യുവതിയെ നാട്ടുകാര്‍ തെളിവോടെ പിടികൂടി(വീഡിയോ)

തിരുവനന്തപുരം: മാലപൊട്ടിക്കാന്‍ ഇരുചക്ര വാഹനത്തില്‍ നിരത്തിലിറങ്ങി സ്ത്രീകളും . സ്‌കൂട്ടറിലെത്തി വൃദ്ധയുടെ മാലപൊട്ടിച്ച യുവതിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

read also: മുഖത്തു മുളകുപൊടിയെറിഞ്ഞ ശേഷം മാലപൊട്ടിച്ചു; പ്രതി അറസ്റ്റില്‍

തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ വന്ന് ഒരു വൃദ്ധയുടെ മാല പറിച്ചെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വൃദ്ധയുടെ മാല പൊട്ടിക്കുന്നത് മറ്റൊരു സ്ത്രീ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവായ സ്ത്രീയെ തടയുകയായിരുന്നു.

ഇതിനിടെ വൃദ്ധയ്ക്ക് ഇവര്‍ മാല തിരികെ നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. അപ്പോള്‍ തന്റെ കൈയ്യിലിരുന്ന കുട ഉപയോഗിച്ച് ഇവര്‍ സ്ത്രീയെ മര്‍ദിക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ കാണാം…

Tags

Related Articles

Post Your Comments


Back to top button
Close
Close