Latest NewsIndia

വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം

ശ്രീനഗര്‍: വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ജമ്മുകശ്മീരിലാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്‍ക്കു മേലാണ് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റീസി ജില്ലയിലെ സിയാര്‍ ബാബ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.

read also : ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നിരോധിച്ചു

ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ നൂറടി ഉയരത്തില്‍നിന്ന് പാറക്കല്ലും അവശിഷ്ടങ്ങളും വെള്ളച്ചാട്ടത്തിലേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്കു മാറ്റി.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close