Latest NewsIndia

വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു : പൈലറ്റ്‌ മരിച്ചു

ഷിംല: വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഹിമാചല്‍പ്രദേശിലെ കംഗ്ര ജില്ലയിലാണ് സംഭവം. സ്ക്വാഡ്രണ്‍ ലീഡര്‍ മീത്ത് കുമാറാണ് മരിച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം ധര്‍മശാലയ്ക്ക് 55 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീഴുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ വ്യോമസേന വിമാനമാണിത്. സംഭവത്തില്‍ വ്യോമസേന അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Post Your Comments


Back to top button