KeralaLatest News

രാമായണം വായിച്ച്‌ പ്രതിഭ ഹരി എംഎല്‍എ; പാര്‍ട്ടിക്ക് വിശദീകരണം നൽകേണ്ടി വരുമോ എന്നു ചോദിച്ച്‌ സോഷ്യൽ മീഡിയ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഎമ്മിന്റെ വനിത എംഎല്‍എ പ്രതിഭ ഹരിയുടെ രാമായണം വായന . പ്രതിഭ തന്നെയാണ് തന്റെ ഫേസ്ബുക് പേജ് വഴി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സിപിഎം രാമായണ മാസചരണം നടത്തതാൻ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അത്തരമൊരു നീക്കമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിഭാ ഹരി രാമായണം വായനയുമായി രംഗത്ത് വന്നിരിക്കുന്നത്.

Also Read: രാഹുലിന്റെ ആരോപണം തെറ്റ്: രഹസ്യ കരാർ ഒപ്പിട്ടത് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി :ഫ്രാൻസ്

രാമായണ മാസാചരണം തുടങ്ങുന്ന കര്‍ക്കടകമാസം ഒന്നാം തീയ്യതിയാണ് പ്രതിഭ തന്റെ രാമായണം വായന ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഈ വായനയുടെ പേരില്‍ പ്രതിഭയ്ക്ക് പാര്‍ട്ടിയോട് വിശദീകരണം നല്‍കേണ്ടി വരുമോ എന്നാണ് തമാശരൂപേണ പലരും ചോദിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close