KeralaLatest News

റേഷനരി കടത്തിയ സംഭവത്തിൽ ഡി‌വൈ‌എഫ്‌ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തിയ ഡി‌വൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. ഡി‌വൈ‌എഫ്‌ഐ കുളത്തൂപ്പുഴ മേഖല ട്രഷറർ അഭിഷാനെ ആണ് തിരുനെൽവേലി തഹസിൽദാരുടെ നേതൃത്വത്തിൽ പിടികൂടിയത്. പാവൂർ സത്രത്തിൽ നിന്ന് റേഷനരി കടത്ത് ഇവരുടെ സ്ഥിരം പരിപാടിയായിരുന്നു. റേഷനരി കടത്തുന്നതായുള്ള നിരവധി പരാതികൾ തഹസിൽദാറിനു ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം.

അഭിഷാന്റെ കാറിലാണ് റേഷനരി കടത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഡി‌വൈ‌എഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ് കേസിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. ഇയാൾ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയതാണെന്ന് അഭിഷാൻ മൊഴി നൽകിയതിനാലാണ് ഇയാൾ രക്ഷപ്പെട്ടത്.

Tags

Related Articles

Post Your Comments


Back to top button
Close
Close