Latest NewsIndia

111 യാത്രക്കാരുമായി വന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി

ചെന്നൈ•111 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തിരമായി നിലത്തിറക്കി. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ നേരിടാന്‍ അഗ്നിശമന സേനയടക്കമുള്ള സംവിധാനങ്ങള്‍ റണ്‍വേയ്ക്ക് ഇരുവശവും തയ്യാറാക്കി നിര്‍ത്തിയിരുന്നു.

വിമാനം വിമാനത്താവളത്തെ അഭിമുഖീരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൈലറ്റ്‌ സഹായം അഭ്യര്‍ഥിച്ചത്. നിലത്തിറക്കിയുടന്‍ യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനം അകലേക്ക് മാറ്റി.

പിന്നീട്, സാങ്കേതിക പ്രശ്നം പരിഹരിച്ച ശേഷം വിമാനം ഡല്‍ഹിയിലേക്കുള്ള യാത്ര തുടര്‍ന്നു. അതേസമയം, സംഭവത്തെക്കുറിച്ച് എയര്‍ഇന്ത്യ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button