Latest NewsGulf

അബുദാബിയില്‍ മലയാളി യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത : മൂന്ന് മാസം മുമ്പ് കാണാതായിട്ടും ഒരുതുമ്പും കിട്ടാതെ അന്വേഷണം വഴിമുട്ടുന്നു

അബൂദാബി: അബുദാബിയില്‍ മലയാളി യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. യുവാവിനെ അബുദാബിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസമായെങ്കിലും ബന്ധുക്കളുടേയും പൊലീസിന്റേയും അന്വേഷണത്തിന് ഒരു പുരോഗതിയുമില്ല.

കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് അബുദാബിയില്‍ കാണാതായത്. 38 വയസുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അബൂദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ലത്തീഫ്. റമദാന് മുന്‍പാണ് ലത്തീഫിനെ കാണാതായത്.

Read Also : മോദിയുടെ ഭരണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങികഴിഞ്ഞു

അബൂദാബിയിലുള്ള ലത്തീഫിന്റെ ഭാര്യ സഹോദരന്‍ റഹീം ആണ് ഇക്കാര്യം പറഞ്ഞത്. ആശുപത്രികളിലും മോര്‍ച്ചറികളിലും അന്വേഷണം നടത്തിയെങ്കിലും ലത്തീഫിനെ കണ്ടെത്താനായിട്ടില്ല.

ഭാര്യയും നാല് വയസുള്ള മകളുമാണ് ലത്തീഫിന് നാട്ടിലുള്ളത്. ലത്തീഫിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് റഹീം. ലത്തീഫിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0507112435 എന്ന നമ്പറിലേയ്ക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.

Tags

Post Your Comments


Back to top button
Close
Close