Latest NewsKerala

എബിവിപി മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എബിവിപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്.

READ ALSO: എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

രാവിലെ പഴയ ബസ്സ്റ്റാന്റിന് പരിസത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. 12മണിയോടെ കളക്ട്രേറ്റ് പടിക്കലെത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കല്ലേറ് തുടര്‍ന്നതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

 

Tags

Post Your Comments


Back to top button
Close
Close