Latest NewsIndia

ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ : സംഭവത്തിൽ ദുരൂഹത

ഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ മണ്ഡാവലിയില്‍ രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അമ്മയും അയല്‍ക്കാരും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവർ മരിച്ചിരുന്നു.

പെണ്‍കുട്ടികളുടെ അച്ഛനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലാത്തതും,ചില മരുന്നു കുപ്പികളും ഗുളികകളും താമസ സ്ഥലത്തു നിന്നും കണ്ടെത്തിയതുമാണ് കുട്ടികളുടെ മരണത്തിന് ദുരൂഹത നിഴലിക്കാൻ കാരണം. അതിനാൽ മൃതദേഹങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ തീരുമാനിച്ചു. മൃതശരീരങ്ങളില്‍ മുറിവുകളൊന്നും ദൃശ്യമല്ലെങ്കിലും പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് പൊലീസ് അറിയിച്ചു.

Also read : ഐ.എസ് അനുഭാവികള്‍ ആക്രമണം അഴിച്ചുവിട്ടു : രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Tags

Post Your Comments


Back to top button
Close
Close