Latest NewsInternational

വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ കാട്ടുതീ; മരിച്ചവരുടെ എണ്ണം 74ആയി

ഏതന്‍സ്: വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഗ്രീസിലെ മാട്ടിയിലാണ് സംഭവം നടന്നത് . ഇരുന്നൂറിലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട് . ഇവരിൽ 23 പേർ കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Read also:മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തീയിൽ നിന്ന് രക്ഷപ്പെടാനായി കടലിൽ ചാടിയ എഴുന്നുറിലധികം പേരെ തീര സംരക്ഷണ സേനയും അഗ്നിശമന സേനയും രക്ഷപ്പെടുത്തി. അതേസമയം കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. മണിക്കൂറിൽ 60 കിലോമീറ്റ‍‍ർ വേഗത്തിൽ കാറ്റടിക്കുന്നതിനാൽ തീ അതിവേഗം പടരുകയാണെന്നാണ് റിപ്പോർട്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close