Latest NewsGulf

ദുബായ് എയർപോർട്ട് വഴി മയക്കുമരുന്ന് കടത്തൽ; പ്രതിക്ക് 10 വർഷം തടവ്

ദുബായ്: ദുബായ് എയർപോർട്ട് വഴി 26കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നൈജീരിയന്‍ യുവാവിന് 10 വർഷം തടവ്. നൈജീരിയൻ നിന്ന് മയക്കുമരുന്നുമായി എത്തിയ 33 കാരനെ മാർച്ച് മൂന്നിനാണ് ദുബായ് എയർപോർട്ടിൽവെച്ച് പിടിയിലായത്. ഇയാളുടെ ലഗേജിനുള്ളിൽ നിന്ന് കഞ്ചാവ് നിറച്ച നിരവധി ബോക്‌സുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സമയം ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

ALSO READ: ദുബായ്യില്‍ പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

പ്രതി എയർപോർട്ടിന് പുറത്തേക്ക് കടക്കുന്നതിന് തൊട്ട് മുൻപാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. കഞ്ചാവ് നിറച്ച 50 കാർബോർഡുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ ഇതിനെകുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. താൻ കഴിച്ചിട്ടില്ലെന്നു പ്രതി വാദിച്ചു. എന്നാൽ പരിശോധനാഫലം ഇയാൾക്കെതിരായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button