Latest NewsInternational

ഗ്രീസിലെ കാ​ട്ടു​തീ മ​നഃ​പ്പൂ​ര്‍​വമെന്ന് സംശയം

ആ​ഥ​ന്‍​സ്: ഗ്രീ​ക്ക്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ കാ​ട്ടു​തീ ദുരന്തം മ​നഃ​പ്പൂ​ര്‍​വം ചെയ്തതെന്ന സംശയവുമായി പൗ​ര സം​ര​ക്ഷ​ണ മ​ന്ത്രി നി​ക്കോ​സ് ടോ​സ്ക​സ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേ​രു​ടെ ജീ​വ​നെ​ടു​ത്തിരുന്നു. മ​നഃ​പ്പൂ​ര്‍​വം തീ​യി​ട്ട​താ​ണെ​ന്ന​തി​ന് ശ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read also:ആരോഗ്യനിലയിൽ ആശങ്ക; കരുണാനിധിയെ കാണാൻ കമൽഹാസനും നേതാക്കളും എത്തി

പ​തി​ന​ഞ്ചി​ട​ത്ത് ഒ​രേ​സ​മ​യം തീ ​ആ​രം​ഭി​ച്ച​തി​നേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ഥ​ന്‍​സി​നോ​ടു ചേ​ര്‍​ന്ന മൂ​ന്നി​ട​ങ്ങ​ളി​ലാ​യി 15 കാ​ട്ടു​തീ​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ഥ​ന്‍​സി​നു വ​ട​ക്കു​കി​ഴ​ക്ക് 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മാ​റ്റി​യി​ല്‍ ഒ​രു വി​ല്ല​യി​ല്‍​നി​ന്ന് കു​ഞ്ഞു​ങ്ങ​ള​ട​ക്കം നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട്ടി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഇ​ത്ര​യും ഉ​യ​ര്‍​ന്ന​ത്. ചിലർ വെള്ളത്തിലേക്ക് ചാടി പോയത് തീ​പി​ടി​ത്ത​ത്തി​ല്‍ പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close