Latest NewsIndia

പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി

ചണ്ഡിഗഡ്: ഓടുന്ന കാറില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഹരിയാനയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്

read also ; ഓടുന്ന കാറില്‍ സ്കൂള്‍ അധ്യാപിക കൂട്ടമാനഭംഗത്തിനിരയായി

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മുപ്പത്തിയേഴുകാരനായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായത്.

കഴിഞ്ഞ ദിവസം കുട്ടിയുമായി കാറില്‍പോയ പ്രതികള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീടിനു സമീപമുള്ള പാര്‍ക്കില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Post Your Comments


Back to top button
Close
Close