Latest NewsInternational

തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ അപകടം നിരവധി പേർക്ക് പരിക്ക്

ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.

പെറു: തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പെറുവിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മാച്ചു പിച്ചുവിൽ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പത്തോളം വിദേശ ടൂറിസ്റ്റുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കൂടാതെ ഒരു ചിലിയന്‍ സ്ത്രീയ്ക്കും അപകടത്തില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Also read : എച്ച്-ബി വിസ : യു.എസ്.അപേക്ഷകള്‍ തിരിച്ചയക്കുന്നു

shortlink

Related Articles

Post Your Comments


Back to top button