Latest NewsIndia

വേശ്യാലയത്തിൽ നിന്ന് പത്തു വയസിൽ താഴെയുള്ള നാല് പെൺകുട്ടികളെ രക്ഷപെടുത്തി

പത്ത് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികളെ കടത്തിക്കൊണ്ടു വന്ന് അവരിൽ ശരീരം വളരുന്നതിനായി

ഹൈദരാബാദ്: വേശ്യാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ രക്ഷപെടുത്തി
രക്ഷപ്പെടുത്തിയ നാലു കുട്ടികളും 10 വയസിന് താഴെ മാത്രം പ്രായമുള്ളവരാണ്. 6 പേരെയാണ് ഇവിടെ നിന്ന് പോലീസ് പിടികൂടിയയത്.  പെൺകുട്ടികളെ കൂടാതെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരായ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായ യുവതി ആരോഗ്യ വിദഗ്ധയാണ്.

ALSO READ: മകളെ വേശ്യാലയത്തിൽ കണ്ട പിതാവ് ആത്മഹത്യചെയ്തു

പത്ത് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികളെ കടത്തിക്കൊണ്ടു വന്ന് അവരിൽ ശരീരം വളരുന്നതിനായി ഹോർമോണുകൾ കുത്തിവയ്ക്കും. ഇതിനു ശേഷമാണു കുട്ടികളെ ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് പണം നൽകിയും പെൺകുട്ടികളെ വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വന്നും പെൺകുട്ടികളെ ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button