തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം
വെഞ്ഞാറമൂട് തൈക്കാടാണ് സംഭവം. വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു.
പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. .ക്ഷേത്രത്തില്‍ പോകുവാന്‍ കുളിക്കാൻ വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയും സുരേഷ് കിണറ്റിൽ അകപ്പെടുകയുമായിരുന്നു.
ALSO READ:മഴക്കെടുതിയിൽ കുട്ടനാടിന് 1000 കോടിയുടെ നഷ്ടം
Post Your Comments