CricketSports

ഒരു പന്തുപോലും ബൗള്‍ ചെയ്യാതെ, ബാറ്റിങ്ങിന് ഇറങ്ങാതെ പ്രതിഫലമായി ലഭിച്ചത് 11 ലക്ഷത്തിലേറെ രൂപ; ഇന്ത്യൻ ടീമിന് നന്ദി പറഞ്ഞ് ആദിൽ

13 വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് റഷീദ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പന്തുപോലും ബൗള്‍ ചെയ്യാതെ, ബാറ്റിങ്ങിന് ഇറങ്ങാതെ, ക്യാച്ചൊന്നുമെടുക്കാതെ, റണ്ണൗട്ടിലും പങ്കാളിയാകാതെ 11 ലക്ഷത്തിലേറെ രൂപ പ്രതിഫലം വാങ്ങി ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. ഇന്ത്യ ഇന്നിങ്ങ്സിനും 159 റണ്‍സിനും തോറ്റ ലണ്ടന്‍ ടെസ്റ്റിലാണ് ആദിൽ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായ നോക്കുകൂലി റെക്കോർഡ് സ്വന്തമാക്കിയത്. 13 വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് റഷീദ്.

Read also: ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലിക്ക് മികച്ച നേട്ടം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആന്‍ഡേ‍ഴ്സണ്‍-ബ്രോഡ്-വോക്സ് ഇവർക്ക് മുന്നിൽ കീഴടങ്ങിയതോടെ ഒന്നാം ഇന്നിങ്സില്‍ സ്പിന്നറായ റഷീദിന് ബൗള്‍ ചെയ്യേണ്ടിവന്നില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സില്‍ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തതോടെ താരത്തിന് ബാറ്റിങ്ങും ചെയ്യേണ്ടിവന്നില്ല. രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ വീണ്ടും തകർന്നതോടെ അപ്പോഴും താരത്തിന് ബൗൾ ചെയ്യേണ്ടിവന്നില്ല. പണിയെടുക്കാതെ തന്നെ അഞ്ച് ദിവസത്തെ പ്രതിഫലമാണ് റഷീദിന് ഇതോടെ ലഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button