Latest NewsGulf

സൗദിയില്‍ രണ്ട് മലയാളികളെ ദുരൂഹസാചഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 

ജിദ്ദ: സൗദിയില്‍ രണ്ട് മലയാളി യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷറൂറയിലാണ് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കളെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനകുട്ടന്‍ (42), തിരൂര്‍ കുറ്റിപ്പാല, ആദര്‍ശേരി സ്വദേശി പറമ്പന്‍ വീട്ടില്‍ ബീരാന്‍(40) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സൗദിയിലെ മലയാളി ദമ്പതികളുടെ മരണം : റിസ്വാന കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവര്‍ താമസിച്ച റൂമില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് സ്പോണ്‍സറെ അറിയിക്കുകയും സ്പോണ്‍സര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു ഇവര്‍ താമസിച്ച മുറിയുടെ വാതില്‍. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button