KeralaLatest News

പ്രളയക്കെടുതി : കേരളത്തിനു ഒമ്പതരക്കോടിയുടെ സഹായവുമായി ആർട് ഓഫ് ലിവിംഗ്

ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. പ്രളയബാധിതമേഖലകളിലേക്ക് കേരളത്തിന്റെ വിവിധജില്ലകളിൽനിന്നും ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ ,ബാംഗളൂർ ആശ്രമത്തിൽനിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകൾ ദുരിതാശ്വാസത്തിനായി ശ്രീശ്രീരവിശങ്കർജി ഇന്നലെ കേരളത്തിലേക്കു അയച്ചു . ബെംഗളൂരു , ചെന്നൈ ,ഹൈദരബാദ് ,നാഗപ്പൂർ തുടങ്ങിയ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽനിന്നും വസ്ത്രങ്ങൾ ,മരുന്നുകൾ ,ഭക്ഷണം ,വെള്ളം ,ശുചീകരണ സാമഗ്രികൾ സ്നാനോപകരണങ്ങൾ തുടങ്ങിയവ ബാങ്കളൂർ ആശ്രമത്തിൽ ആരംഭിച്ച ”കെയർ ഫോർ കേരള -ദുരിതാശ്വാസ സംഭരണ കേന്ദ്ര ” ത്തിൽ എത്തിക്കുകയായിരുന്നു .

ART OF LIVING

ആവശ്യസാധനങ്ങലടങ്ങിയ കൂടുതൽ ലോഡുകൾ ഈ ആഴ്ച്ചതന്നെ ബെംഗളൂരു ആശ്രമത്തിൽനിന്നും വീണ്ടും കേരളത്തിലെത്തുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതരുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. ബാങ്കളൂർ വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാർ പ്രളയബാധിത മേഖലകളിൽ ഷിഫ്റ്റ് അടി സ്ഥാനത്തിൽ സന്നദ്ധപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ ആവശ്യമായ സ്ഥങ്ങളിലെല്ലാം ട്രോമാറിലീഫ് വർക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേർ സേവനമനുഷ്ട്ടിച്ചുവരുന്നു.

ART OF LIVING

ശ്രീശ്രീ ആയുർവ്വേദയിലെ വിദഗ്‌ധ ഡോക്റ്റർമാരുടെ വലിയനിരതന്നെ സേവനത്തിനായി കേരളത്തിലെത്തും. വെള്ളപ്പൊക്കത്തിൻറെ കെടുതികളെ അതിജീവിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ആത്മവിശ്വാസം മുറുകെപ്പിടിക്കാൻ ശ്രീശ്രീരവിശങ്കർ കേരള ജനതയോട് ആഹ്വാനം ചെയ്യുന്നു. ആർട് ഓഫ് ലിവിംഗ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്നവർക്ക് tiny.cc/floodrelief അല്ലെങ്കിൽ ചന്ദ്രസാബു +91 9447463491 , വിജയകുമാരൻ നായർ +91 9744252288, Email: [email protected] എന്നിവകളിലേതിലെങ്കിലും ബന്ധപ്പെടാവുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാനമീഡിയ മീഡിയകോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിക്കുന്നു.

art of living

Also readആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക : ശ്രീശ്രീ രവിശങ്കർ

Tags

Post Your Comments

Related Articles


Back to top button
Close
Close