Latest NewsSaudi ArabiaNewsInternationalGulf

അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകൽ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമര്‍ശം വിവാദത്തില്‍

അജ്ഞാത വിദേശ സ്ഥാപനങ്ങൾ തീവ്രവാദ പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും ഉറവിടമായിരിക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സൗദി അറേബ്യയിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നത് ആ വ്യക്തിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് സൗദി അറേബ്യക്ക് പുറത്ത് സഹായം എത്തിക്കാൻ അധികാരമുള്ള ഏക സ്ഥാപനം. വിദേശത്ത് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളോടും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ് റിലീഫ്) വഴി സംഭാവന നൽകണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: കുഞ്ചാക്കോ ബോബന്റെ സിനിമയുടെ കുഴി പരസ്യം ദേശാഭിമാനിയുടെ പ്രധാന പേജിൽ: ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button