Latest NewsIndia

പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ജമ്മു കാഷ്മീരിലെ കുല്‍ഗാമിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഫൈസ് അഹമ്മദ് ഷാ(34) ആണ് കൊല്ലപ്പെട്ടത്. ഈദ് നമസ്‌കാരങ്ങള്‍ക്കുശേഷം പള്ളിയുടെ സമീപം നിന്ന ഫൈസ് അഹമ്മദിനും കുടുംബത്തിനും നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍നിന്നു ഫൈസിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു.

Related Articles

Post Your Comments


Back to top button