Latest NewsGulf

ദുബായ് പോലീസിനെ ആവേശത്തിലാഴ്ത്തി ഷെയ്ഖ് ഹംദാന്റെ ഈദ് സന്ദേശം

ദുബായ് പോലീസ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

ദുബായ്: ദുബായ് പൊലീസുകാരെ ഒരേസമയം സന്തോഷിപ്പിച്ചും ഞെട്ടിച്ചും ഇന്ന് രാവിലെ ദുബായ് പോലീസ് ആസ്ഥാനത്തേക്ക് ഒരു ഈദ് സന്ദേശമെത്തി. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെതായിരുന്നു സന്ദേശം.

Also Read: യു.എ.ഇ ധനസഹായം : യു.പി.എ.സര്‍ക്കാറിന്റെ കാലത്തെ നിയമങ്ങള്‍ പൊളിച്ചെഴുതണം : കേന്ദ്രസര്‍ക്കാറിനോട് എ.കെ.ആന്റണി

‘എല്ലാവർക്കും ശുഭദിനം നേരുന്നു, നിങ്ങൾ ഓരോരുത്തർക്കും എന്റെ ഈദ് ആശംസകൾ. വരും വർഷങ്ങളിലും ഇതിലും സന്തോഷമുള്ളതാകട്ടെ ഓരോ ഈദും’ അദ്ദേഹത്തിന്റെ സന്ദേശം. സന്ദേശം ലഭിച്ചതോടെ ആവേശഭരിതരായ ദുബായ് പോലീസ് അദ്ദേഹത്തിന് ഈദ് ആശംസകൾ നേരുകയും നന്ദി പറയുകയും ചെയ്തു. ദുബായ് പോലീസ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Related Articles

Post Your Comments


Back to top button