CinemaLatest NewsNews

തീവണ്ടിക്ക് പുറമെ ടോവിനോയുടെ കുപ്രസിദ്ധ പയ്യനും തീയേറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രളയക്കെടുതി കാരണം മാറ്റി വച്ച സിനിമകൾ ഓരോന്നായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്

പ്രളയക്കെടുതി കാരണം മാറ്റി വച്ച സിനിമകൾ ഓരോന്നായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റുള്ള സിനിമകൾ എല്ലാം അടുത്ത മാസം റിലീസ് ആകും. ഇതിൽ ആദ്യം എത്തുക ടോവിനോയുടെ തീവണ്ടിയാണ്. ഇപ്പോൾ ടോവിനോയുടെ തന്നെ മറ്റൊരു ചിത്രത്തിന്റെ റിലീസ് തീയതി കൂടി പുറത്തു വന്നിരിക്കുകയാണ്.ഓഗസ്റ്റ് 31ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ഒരു കുപ്രിസിദ്ധ പയ്യന്‍. എന്നാല്‍ ചിത്രം നവംബര്‍ ഒമ്പതിന് തിയറ്ററിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മധുപാൽ ഒഴിമുറിക്ക്‌ ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടോവിനോക്കൊപ്പം അനു സിതാര, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ത്രില്ലർ ജോണറിൽ പെട്ട ചിത്രം ആണ് ഒരു കുപ്രസിദ്ധ പയ്യൻ. സിനിമയുടെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. അജയന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button