Latest NewsGulf

ഗർഭം അലസിപ്പിക്കാൻ ശ്രമം; ഷാർജയിൽ യുവതി അറസ്റ്റിൽ

ആറാഴ്ച പ്രായമുള്ള ഗര്ഭമാണ് ഇവർ അലസിപ്പിക്കാൻ ശ്രമിച്ചത്

ഷാര്‍ജ: അതീവരഹസ്യമായി വീട്ടിൽ വെച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതിന് യുവതിയെയും ഭര്‍ത്താവിനെയും ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭം ഇല്ലാതാക്കാനായി പതിനഞ്ചോളം ഗുളികകൾ ഇവർ കഴിച്ചതായാണ് റിപ്പോർട്ട്. ആറാഴ്ച പ്രായമുള്ള ഗര്ഭമാണ് ഇവർ അലസിപ്പിക്കാൻ ശ്രമിച്ചത്.

Also Read: ഡ്യൂട്ടികഴിഞ്ഞ് ഇറങ്ങിയ പോലീസുകാരനെ കാണാനില്ലെന്ന് പരാതി

ഡോക്ടറുടെ മാർഗ്ഗനിര്ദേശമില്ലാതെ ഗുളികകള്‍ അമിതമായി കഴിച്ച്‌ രക്തസ്രാവം ഉണ്ടാതോടെ യുവതിയെ ഷാര്‍ജയിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ ദമ്പതികളുടെ കൈവിട്ട പോയതും ആശുപതിയധികൃതർ പൊലീസിനെ വിവരമറിയിച്ചതും. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നാണ് ഇവര്‍ ഗുളിക വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ദമ്പതികളെ പൊലീസ് പ്രോസിക്യൂഷന് കൈമാറി

Tags

Post Your Comments


Back to top button
Close
Close