Latest NewsGulf

ഷാര്‍ജയില്‍ അഴുകിയ നിലയില്‍ പ്രവാസിയുടെ മൃതദേഹം : കൊലപാതകമെന്ന് സംശയം

ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസി യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. കര്‍ണാടക ഭട്കല്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ ഷാര്‍ജ അല്‍ നഹ് ദ ഏരിയയിലെ അപാര്‍ട്‌മെന്റില്‍ കണ്ടെത്തിത്.. ഷാര്‍ജയിലെ രാജ്യാന്തര ഫാഷന്‍ ശൃംഖലയില്‍ ജോലി ചെയ്യുന്ന അബ് സര്‍ മുഹ് തിസം(29) എന്ന യുവാവണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുര്‍ഗന്ധം വമിക്കുന്നതായി ഇവിടുത്തെ താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

read also :കാറിനുള്ളിൽ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൂത്ത സഹോദരന്‍ ഉമൈര്‍ മുഹ് തിസം ജിദ്ദയില്‍ നിന്നെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബാച്ചിലര്‍ ഫ്‌ലാറ്റിലാണ് അബ് സര്‍ താമസിച്ചിരുന്നത്. സഹ താമസക്കാര്‍ ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ പുറത്തു പോയ സമയത്തായിരുന്നു മരണമെന്ന് സംശയിക്കുന്നു.

Tags

Post Your Comments


Back to top button
Close
Close