Latest NewsKerala

സിപിഐ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ധനസഹായം അപര്യാപ്തമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞപ്പോള്‍ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

തിരുവനന്തപുരം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന എല്‍ദോ എബ്രഹാമിന്റെ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. ധനസഹായം അപര്യാപ്തമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞപ്പോള്‍ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Read Also: കേരളത്തിന്റെ പരസ്‌പര സഹായവും പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചതും ലോകത്തിന് മാതൃകയെന്ന് നിതാ അംബാനി

”ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ?” എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എന്നാല്‍ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും ദുരിതബാധിതര്‍ക്ക് മികച്ച സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും എല്‍ദോ ഇതിന് മറുപടി നല്‍കുകയുണ്ടായി.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ്

Tags

Related Articles

Post Your Comments


Back to top button
Close
Close