Latest NewsInternational

വ്യോമാക്രമണം : രണ്ടു താലിബാന്‍ ഭീകരർ കൊല്ലപ്പെട്ടു

ആക്രമണം സംബന്ധിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല

കാബുള്‍: വ്യോമാക്രമണത്തില്‍ രണ്ടു താലിബാന്‍ ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സാബുള്‍ പ്രവശ്യയിലെ ക്വലാറ്റ് നഗരത്തിന്‍റെ ചില പ്രദേശങ്ങളിൽ യുഎസ് നേതൃത്വം നല്‍കുന്ന സൈന്യം നടത്തിയ ആക്രമണത്തിൽ മുല്ല ആസാദ്, മുല്ല സാന്‍ഗാരി എന്നീ താലിബാന്‍ കമാന്‍ഡര്‍മാരാണ് മരിച്ചതെന്നും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണം സംബന്ധിച്ച് താലിബാന്‍ പ്രതികരിച്ചിട്ടില്ല.

Also readഭീകരര്‍ ബന്ദിയാക്കിയ പോലീസുകാരുടെ വീഡിയോ പുറത്ത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button