ഉപ്പള: ഗൃഹനാഥനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബസിന്റെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യവെയാണ് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പള ബായാറിലെ ഈശ്വര നായിക്ക് (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മംഗളൂരു കെ സി റോഡിലെ കട്ടീല്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരികയായിരുന്ന ഈശ്വരനായിക്ക് ബസിന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു. ഉറങ്ങുകയായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്നവര്‍ കരുതിയിരുന്നത്. പിന്നീട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ തന്നെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Post Your Comments