KeralaLatest News

89കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവം; ഭർത്താവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ഭർത്താവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

തൃശൂർ: 89കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തിൽ ഒടുവിൽ 90 കാരനായ ഭര്‍ത്താവിന്റെ തുറന്നുപറച്ചിൽ . വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകരയില്‍ കൊച്ചുത്രേസ്യ (89) ആണ് കൊല്ലപ്പെട്ടത്. വൃദ്ധ ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ചെറിയ കാര്യങ്ങള്‍ക്കു പോലും ഇരുവരും തമ്മില്‍ വ‍ഴക്കുണ്ടാകാറുണ്ടായിരുന്നു. ക‍ഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ വഴക്കാണ് ഒടുവിൽ
കൊച്ചുത്രേസ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്.

ALSO READ: തൊണ്ണൂറ്റൊന്നുകാരന്‍ ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി

വ‍ഴക്കുണ്ടായപ്പോള്‍ ചെറിയക്കുട്ടി ഭാര്യ കൊച്ചുത്രേസ്യയെ പിടിച്ചു തള്ളി. മുകള്‍നിലയില്‍ വെച്ചാണ് സംഭവം നടക്കുന്നത്. അലമാരയില്‍ തലയടിച്ചു വീണ കൊച്ചുത്രേസ്യയെ വടി കൊണ്ട് അടിച്ചു. ചോര വാര്‍ന്നു മരിച്ചതോടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു. പിറ്റേന്ന് രാത്രിയോടെ മൃതദേഹം മുകള്‍നിലയില്‍ നിന്നു താഴേക്ക് ഇട്ടു. വീടിന‍ു പിന്നിലെ ഷെഡിനരികെ ചകിരിയും വിറകും ഉപയോഗിച്ച്‌ കത്തിക്കുകയായുരുന്നു. അമ്മയെ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂര കൊലപാതകകഥ പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button