KeralaLatest News

പിണറായി വിജയനും എ കെ ബാലനും വിദേശ രാജ്യങ്ങളിലേക്ക്

ചുമതല ഇ.പി. ജയരാജന് നല്‍കുമെന്നാണ് സൂചന.

തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച തന്നെ അമേരിക്കയിലേക്ക് പോകും. കഴിഞ്ഞമാസം 18ന് പോകാന്‍ തീരുമാനിച്ച യാത്ര നീട്ടിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ ചുമതല മറ്റു മന്ത്രിമാരെ ഏൽപ്പിക്കാത്തത് വിവാദമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കിയിരുന്ന എ. കെ. ബാലന് ചുമതല നല്‍കാനുള്ള മടിയായിരുന്നു കാരണമെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു .

ഇത്തവണ ചികിത്സയ്ക്ക് എന്നു തന്നെ പറഞ്ഞാണ് മുഖ്യമന്ത്രി രാജ്യം വിടുന്നത്. ചുമതല ഇ.പി. ജയരാജന് നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ചികിത്സ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യ കമലയും പോകുന്നുണ്ട്. അതേസമയം മന്ത്രി എ.കെ. ബാലന്‍ ഓസ്ട്രേലിയയിലേക്കാണ് പോകാനൊരുങ്ങുന്നത്. സപ്തംബര്‍ 17 മുതല്‍ 28 വരെ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര. കൂടെ കുറെ ഉദ്യോഗസ്ഥരും പോകുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close