Latest NewsIndia

അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ

ഏറ്റവും കുറഞ്ഞ ഡൊമസ്റ്റിക് ടിക്കറ്റ് നിരക്ക് 999 രൂപയും കുറഞ്ഞ അന്താരാഷ്ട്ര നിരക്ക് 1399 രൂപയുമാണ്

ചെന്നൈ: നൂറ്റിയിരുപത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഇളവുമായി എയർ ഏഷ്യ. 2019 ഫെബ്രുവരി മുതൽ നവംബര് വരെയുള്ള യാത്ര ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര് 9 വരെ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുള്ളതായി എയർ ഏഷ്യ അധികൃതർ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ ഡൊമസ്റ്റിക് ടിക്കറ്റ് നിരക്ക് 999 രൂപയും കുറഞ്ഞ അന്താരാഷ്ട്ര നിരക്ക് 1399 രൂപയുമാണ്.

Also Read: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗുഢാലോചന; അഞ്ചു പേര്‍ അറസ്റ്റില്‍

എയർ ഏഷ്യ ഗ്രൂപ്പ് നെറ്റ്‌വർക്കിൽ വരുന്ന എല്ലാ വിമാന സർവീസുകൾക്കും ഈ ഓഫർ ലഭ്യമാണെന്നാണ് എയർ ഏഷ്യ അറിയിച്ചിരിക്കുന്നത്. ഇന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് എയർ ഏഷ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളും ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കുമായി എയർ ഏഷ്യയുടെ വെബ്‌സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

shortlink

Related Articles

Post Your Comments


Back to top button