KeralaLatest News

ദുരന്തത്തില്‍ മലയാളികളെ പുച്ഛിക്കുന്നോ; സെക്‌സ് വീഡിയോ വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഹിന്ദു മഹാസഭ തലവന് പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്

ചക്രപാണി സെക്സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ട സ്‌ക്രീന്‍ ഷോട്ട് സൈബര്‍ വാരിയേഴ്‌സ് പുറത്തുവിട്ടു.

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന് പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. കേരളത്തില്‍ പ്രളയമുണ്ടായത് മലയാളികള്‍ ഗോഹത്യ നടത്തിയതു കൊണ്ടാണെന്ന വിവാദ പരാമര്‍ശം നടത്തിയ ചക്രപാണി സൈബര്‍ വാരിയേഴ്‌സിന്റെ കെണിയില്‍ വീഴുകയായിരുന്നു. പെണ്‍കുട്ടിയായി നടിച്ച് വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ചക്രപാണി സെക്സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ട സ്‌ക്രീന്‍ ഷോട്ട് സൈബര്‍ വാരിയേഴ്‌സ് പുറത്തുവിട്ടു.

സൈബര്‍ വാരിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടത്. പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കുംവിധം ചാറ്റ് ചെയ്താണ് ഇവര്‍ ചക്രപാണിയെ കെണിയില്‍ വീഴ്ത്തിയത്. ഹിന്ദു മഹാസഭയുടെ വെബ്സൈറ്റില്‍ കാണുന്ന ചക്രപാണിയുടെ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്സ് വാട്‌സ് ആപ്പ് സന്ദേശം അയച്ചത്. ചാറ്റ് ചെയ്ത ചക്രപാണി അശ്ലീല വീഡിയോയും ഫോട്ടോയും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Read Also: പ്രളയത്തിനു കാരണം അയ്യപ്പ കോപം

വീഡിയോ കോള്‍ ചെയ്യാന്‍ ചക്രപാണി ശ്രമിച്ചതിന്റെ തെളിവും സൈബര്‍ വാരിയേഴ്‌സ് പുറത്തുവിട്ടു. ചക്രപാണി സന്ദേശം അയച്ച് ഉടനെ ഡിലീറ്റ് ചെയ്യുന്നതിനാല്‍ വളരെ വേഗം സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായും സൈബര്‍ വാരിയേസ് വ്യക്തമാക്കുന്നു. പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്ന് ചക്രപാണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു. ഹാക്ക് ചെയ്ത ശേഷം ബീഫ് കറി ഉണ്ടാക്കുന്ന വിധം ഹോം പേജില്‍ അപ് ലോഡും ചെയ്ത് പ്രതിഷേധമറിയിച്ചിരുന്നു.

https://www.facebook.com/KeralaCyberWarriors/videos/291756351411334/?t=5

shortlink

Related Articles

Post Your Comments


Back to top button