Latest NewsKerala

നാഗര്‍കോവിലില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൊലയ്ക്ക് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട

കൊല്ലം : കൊല്ലം സ്വദേശിയായ യുവാവിനെ നാഗര്‍കോവിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  കൊല്ലം ഡീസന്റ് ജംക്ഷന്‍ പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സ(41)ണാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ് പാമ്പ് മനോജാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മനോജിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ രഞ്ജിത്ത് ഒന്നരവര്‍ഷം മുമ്പ് വശീകരിച്ച് കടത്തിക്കൊണ്ടുപോയിരുന്നു. ഈ സംഭവമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ നാഗര്‍കോവിലില്‍ വെച്ച് മനോജ് കൊലപ്പെടുത്തിയത്.

read also : വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ : കൊല നടത്തിയിരിക്കുന്നത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

രഞ്ജിത്തിന്റെ മാതാപിതാക്കള്‍ നാഗര്‍കോവിലിലെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം അഴുകി അസ്ഥികള്‍ മാത്രം അവശേഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ മനോജിന്റെ സുഹൃത്തായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നു കിട്ടിയ വിവരമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഒപ്പം താമസിച്ചിരുന്ന യുവതിയെ മനോജ് വിവാഹം കഴിച്ചിരുന്നുവെന്ന് സ്ഥിരീകരണമുണ്ട്. യുവതിക്കു മനോജില്‍ രണ്ടു കുട്ടികളുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്തും മനോജും അടുത്ത സുഹൃത്തുക്കളായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close