Latest NewsUAE

യുഎഇയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്ന കുട്ടികളെ ഡിസ്‌ചാർജ് ചെയ്‌തു

അൽ ഐൻ: യുഎഇയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 30 കുട്ടികളിൽ 28 പേരെ ഡിസ്‌ചാർജ് ചെയ്‌തു. ബാക്കിയുള്ള രണ്ട് പേരെയും ഉടൻ തന്നെ ഡിസ്‌ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് സ്‌കൂളുകളിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ഈ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് സ്‌കൂളുകളിലേക്കും ആഹാരം നൽകുന്നവരുടെ ലൈസൻസ് റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.

Read also: യുഎഇയിൽ രണ്ട് സ്‌കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button