Latest NewsKerala

ഭാരത്ബന്ദ് ദിനത്തിൽ ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം

ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലും രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലുമാണ് ചടങ്ങിനെത്തിയത്

കൊച്ചി: കോണ്‍ഗ്രസ് രാജ്യ വ്യാപകമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായിയായ ഭാസിയുടേയും മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. കൊച്ചിയിൽവെച്ചായിരുന്നു ചടങ്ങ്. രോഹിതും ശ്രീജയും ഡോക്ടർമാരാണ്. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലും രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലുമാണ് ചടങ്ങിനെത്തിയത്.

Also Read: ഹർത്താലിനെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

Tags

Related Articles

Post Your Comments


Back to top button
Close
Close