KeralaLatest News

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കുഞ്ഞിന്റെ പൊക്കിള്‍ കൊടി നീക്കം ചെയ്തിട്ടില്ലാത്തതിനാൽ ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെ പ്രായമുള്ളതായാണ് സൂചന.

ഇടുക്കി :നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ തോട്ടിലാണ് ജീര്‍ണ്ണിച്ച നിലയില്‍ ശരീരം കണ്ടെത്തിയത്. തോട്ടിലൂടെ ഒഴുകി എത്തിയ മൃതദേഹം ആദ്യം കുമളി കുളത്തുപാലത്തെ പ്രദേശവാസികളാണ് കണ്ടത്. ശേഷം തോട്ടിലെ മാലിന്യത്തില്‍ ഉടക്കി നിന്ന ശരീരം കരയ്ക്കെടുത്ത് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ പൊക്കിള്‍ കൊടി നീക്കം ചെയ്തിട്ടില്ലാത്തതിനാൽ ഒരാഴ്ച്ച മുതല്‍ ഒരു മാസം വരെ പ്രായമുള്ളതായാണ് സൂചന.

കുമളി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം വേണമെന്നും റോഡരികില്‍ നിന്ന് മൃതദേഹം തോട്ടിലേയ്ക്ക് തള്ളിയതാണോ എന്നതും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു

Tags

Post Your Comments

Related Articles


Close
Close