Latest NewsIndia

സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയ്ക്ക് മലയാളികളുടെ പൊങ്കാല

വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം

സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാലയിട്ട് മലയാളികൾ. ‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍’ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ്’ (സുന്ദരിയായ) പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ് എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റിലുള്ളത്.

Read also: ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു; പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇവരെ ഉദ്ദേശിച്ചായിരുന്നു ശ്രീറെഡ്ഡിയുടെ പോസ്റ്റെന്നാണ് സൂചന. ഇതിനെതിരെയാണ് മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്.

Tags

Post Your Comments

Related Articles


Close
Close