Latest NewsIndia

വേശ്യാലയത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിച്ചത് സിനിമയെ വെല്ലുന്ന രീതിയിൽ

വേശ്യാലയത്തില്‍ അകപ്പെട്ട പെണ്‍കുട്ടികൾ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചു

ഡൽഹി : വേശ്യാലയത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിച്ചത് സിനിമയെ വെല്ലുന്ന രീതിയിൽ. ഡൽഹി കമ്മീഷൻ ഫോർ വുമണി(ഡിസിഡബ്ല്യുയു)ന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. 20 ഉം 28 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

വേശ്യാലയത്തില്‍ അകപ്പെട്ട പെണ്‍കുട്ടികൾ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചു കമ്മീഷന് വിവരം നൽകിയിരുന്നു. തുടർന്നാണ് ഞായറാഴ്ച ഡിസിഡബ്ല്യുയുടെ കൗൺസിലർ അടങ്ങുന്ന സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന ഇരുവരെയും യമുന വീഹാർ പ്രദേശത്തെ ഒരു വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

Read also:മാതാപിതാക്കൾക്ക് കത്തെഴുതിയ ശേഷം ഐ.ഐ.ടി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

28 വയസുള്ള യുവതിയെ ദിവസേന 10-15 പേർ ബലാത്സംഗം ചെയ്തുവെന്ന് യുവതി മൊഴി നല്‍കി. ആവിടെ എത്തുന്നവരോട് മോശമായി പെരുമാറിയാല്‍ കൊന്നുകയുമെന്നായിരുന്നു ഭീഷണിയെന്ന് യുവതി പറഞ്ഞു.

ജോലി വാഗ്ദാനം നല്‍കി ഒരു സ്ത്രീയാണ് ഇരുപതുകാരിയായ യുവതിയെ ഡൽഹിയിലെത്തിച്ചത്. എന്നാല്‍ ജോലി കണ്ടെത്താന്‍ കഴിയാതെവന്നതോടെ ചതിയിൽപ്പെടുത്തി വേശ്യാലയത്തിൽ എത്തിക്കുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close