Latest NewsIndia

ഗണേശോത്സവത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയില്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് ഇവരെന്നാണ് നിഗമനം.

ലഖ്‌നൗ: വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് രണ്ട് പേരെ പോലിസ് പിടികൂടിയത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡിജിപി ഒ പി സിംഗ് പറഞ്ഞു. ആ​സാം സ്വ​ദേ​ശി​യാ​യ കമാ​ര്‍ ഉ​സ് സ​മ എ​ന്ന യു​വാ​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മറ്റൊരാളെപ്പറ്റി വിവരങ്ങൾ അറിവായിട്ടില്ല. 

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് ഇവരെന്നാണ് നിഗമനം. ഇതിലൊരാൾ 2017 ല്‍ കശ്മീരില്‍ പരിശീലനം നേടിയിരുന്നതായും പോലിസ് വ്യക്തമാക്കി. ഈ ​വ​ര്‍​ഷം ആ​ദ്യം മു​ത​ല്‍ ക​മാ​റി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഏ​പ്രി​ലി​ല്‍ എ​കെ 47 തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്രം ഇ​യാ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു.ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്.

Tags

Post Your Comments


Back to top button
Close
Close