Latest NewsInternational

ആ​റു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞിന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല; ഇന്ത്യൻ ദമ്പതികൾ അ​റ​സ്റ്റി​ല്‍

ഇരുവരുടെയും ആ​റു മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ ഹി​മി​ഷ​യ്ക്കു ഡോ​ക്ട​ര്‍​മാ​ര്‍ നി​ശ്ച​യി​ച്ച

വാഷിങ്ടൺ : ആ​റു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞിന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യില്ലെന്ന കുറ്റത്തിന് ഇന്ത്യൻ ദമ്പതികൾ മേരിക്കയിൽ അ​റ​സ്റ്റി​ലായി.ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ പ്ര​കാ​ശ് സേ​ട്ടു ഭാര്യയായ മാ​ലാ പ​നീ​ര്‍​സെ​ല്‍​വം എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരുടെയും ആ​റു മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ ഹി​മി​ഷ​യ്ക്കു ഡോ​ക്ട​ര്‍​മാ​ര്‍ നി​ശ്ച​യി​ച്ച വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. കു​ട്ടി​യു​ടെ കൈ ​നീ​രു​വ​ന്നു വീ​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ര്‍​ഡ് കൗ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി ദമ്പതികൾ എ​ത്തി​യി​രു​ന്നു.

Read also:മോഷണ ആരോപണം; 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു

ആശുപത്രിയിലെ ചികിത്സാ ചിലവ് താങ്ങാനാതെ വന്നപ്പോൾ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തു​ട​ര്‍‌​ന്ന് ആ​ദ്യ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ര്‍ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദമ്പതികൾക്കെതിരെ കേസ് എടുത്തെങ്കിലും പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. എന്നാൽ കു​ട്ടി​യു​ടെ​യും ഇ​ര​ട്ട സ​ഹോ​ദ​ര​ന്‍റെ​യും സം​ര​ക്ഷ​ണം ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്രം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Tags

Post Your Comments

Related Articles


Close
Close