Latest NewsKerala

ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയിൽ 52 കുട്ടികള്‍ക്ക് പരിക്ക്

പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അങ്കമാലി: അങ്കമാലി ഹോളി ഫാമിലി സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ 52 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശാസ്ത്ര മേളയില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉരുകിയൊലിക്കുന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിനായി കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. ഇതുമൂലമാണ്‌ പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന.

Tags

Related Articles

Post Your Comments


Back to top button
Close
Close