Latest NewsSaudi Arabia

റോഡരികിൽ കുഞ്ഞിനെ ഇരുത്തി തമ്മിൽ ഇടിച്ചും മുടിയിൽ പിടിച്ച് വലിച്ചും തല്ലുകൂടി സ്ത്രീകൾ; വീഡിയോ പുറത്ത്

എതിർവശത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്

റിയാദ്: സൗദിയിൽ റോഡരികിൽ സ്ത്രീകൾ തമ്മിൽ തല്ലുന്ന വീഡിയോ പുറത്ത്. പർദ ധാരികളായ അഞ്ചു സ്ത്രീകൾ തമ്മിൽ വഴക്ക് കൂടുമ്പോൾ ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്. എതിർവശത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്. തമ്മിൽ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല് നടക്കുന്നത്. ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുട്ടി ഇടയ്ക്ക് താഴെ വീഴുകയും സ്ത്രീ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. എന്നാൽ തല്ല് കൂടുന്നതിനിടെ കുട്ടി വീണ്ടും നിലത്ത് വീഴുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

Tags

Post Your Comments


Back to top button
Close
Close